വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: ഖുശ്ബു
വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ ആരോപണം.
ലതിക സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഖുശ്ബു പറഞ്ഞു . ഒരു സ്വകാര്യ ചാനലിനോടാണ് ഖുശ്ബു പ്രതികരിച്ചത് .
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്. ഇതിനാലാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായത്. രാഹുല്‍ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങള്‍ പൊള്ളത്തരമാണെന്നും ഖുശ്ബു ആരോപിച്ചു.