‘ജയിച്ചാല്‍ എല്ലാവര്‍ക്കും ഗള്‍ഫില്‍ ജോലി’: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

വിജയിച്ചാല്‍ ഗള്‍ഫില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്കെല്ലാം വിദേശത്ത് ജോലി വാങ്ങിച്ചുകൊടുക്കുമെന്ന് കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി. ദുബൈയിലും സൗദി അറേബ്യയിലുമുള്ള തന്റെ കമ്പനികളിലെല്ലാം റിക്രൂട്ട്‌മെന്റ് നടത്തി മണ്ഡലത്തില്‍ നിന്ന് വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം ജോലി വാങ്ങിച്ചുകൊടുക്കുമെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്.

സമ്പത്തിന്റെയും ബിസിനസ് ലാഭത്തിന്റെയും മൂന്നില്‍ ഒരു ഭാഗം മണ്ഡലത്തിലെ മുഴുവന്‍ ജനതക്കും നല്‍കും. എം.എല്‍.എ ആയാല്‍ ലഭിക്കുന്ന ശമ്പളവും അലവന്‍സുമെല്ലാം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കും. ഇതില്‍ നിന്ന് ഒരു പൈസപോലും തന്റെ മക്കള്‍ക്കോ കുടുംബത്തിനോ നല്‍കില്ല. എല്ലാ പഞ്ചായത്തിലും കളിസ്ഥലമൊരുക്കുമെന്നും സ്ഥാനാര്‍ത്ഥി പറയുന്നു. കൊണ്ടോട്ടിയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനങ്ങള്‍. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ബിസിനസ്കാരന്‍ കൂടിയായ സുലൈമാന്‍ ഹാജി ജനവിധി തേടുന്നത്.

 

error: Content is protected !!