തൃശൂരില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊന്നു

തൃശൂരില്‍ മകന്‍ അച്ഛനെ തലക്കടിച്ച്‌ കൊന്നു. പുറ്റേക്കര സ്വദേശി തോമസ് ആണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ മകന്‍ ഷിജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. തോമസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഷിജിനെ ചോദ്യം ചെയ്ത് വരികയാണ്.

error: Content is protected !!