ഇരട്ടവോട്ടുള‌ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്: രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

ഇരട്ടവോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് ഹൈ​ക്കോ​ട​തി​യി​ല്‍. ഇരട്ട വോട്ടുള‌ളവരെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക്ര​മ​ക്കേ​ട് വ​രു​ത്താ​ന്‍ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ഞ്ച് വ​ട്ടം ക​ത്ത് അ​യ​ച്ചി​ട്ടും വി​ഷ​യ​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. സം​​​സ്ഥാ​​​ന​​​ത്ത്1,09,693 ഇ​​​ര​​​ട്ട വോ​​​ട്ടു​​​ക​​​ള്‍ വോ​​​ട്ട​​​ര്‍​ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടെ​​​ന്നാണ് ചെ​​​ന്നി​​​ത്ത​​​ല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ ഇ​​​രി​​​ക്കൂ​​​റി​​​ല്‍ 537 പേ​​​ര്‍​​​ക്കും അ​​​ഴീ​​​ക്കോ​​​ട് 711 പേ​​​ര്‍​​​ക്കും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ വോ​​​ട്ടും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​​​ഡു​​​മു​​​ള്ള​​​വ​​​ര്‍​​​ക്ക് മ​​​റ്റു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​​​ഡും വോ​​​ട്ടു​​​മു​​​ണ്ട്.

ഇ​​​രി​​​ക്കൂ​​​ര്‍ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ 537 ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ക​​​ല്യാ​​​ശേ​​​രി 91, ത​​​ളി​​​പ്പ​​​റ​​​മ്ബ് 242, അ​​​ഴീ​​​ക്കോ​​​ട് 47, ക​​​ണ്ണൂ​​​ര്‍ 30, പ​​​യ്യ​​​ന്നൂ​​​ര്‍ 127 എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ര്‍​​​മാ​​​ര്‍​​​ക്കാ​​​ണ് ഇ​​​രി​​​ക്കൂ​​​റി​​​ലും വോ​​​ട്ടു​​​ള്ള​​​ത്. അ​​​ഴീ​​​ക്കോ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ 711 പേ​​​ര്‍​​​ക്കാ​​​ണ് ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ള്ള​​​ത്. പ​​​യ്യ​​​ന്നൂ​​​ര്‍ 44, ക​​​ല്യാ​​​ശേ​​​രി 124, ത​​​ളി​​​പ്പ​​​റ​​​മ്ബ് 204, ഇ​​​രി​​​ക്കൂ​​​ര്‍ 54, ക​​​ണ്ണൂ​​​ര്‍ 287 പേ​​​ര്‍​​​ക്ക് ഇരട്ട വോ​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ ചേ​​​ര്‍​​​ത്ത​​​ല, കു​​​ണ്ട​​​റ​​​യ​​​ട​​​ക്കം നി​​​ര​​​വ​​​ധി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ണ്ട്. ചേ​​​ര്‍​​​ത്ത​​​ല മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ 1,215 വോ​​​ട്ടു​​​ക​​​ള്‍ മ​​​റ്റു മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​താ​​​ണ്. പൂ​​​ഞ്ഞാ​​​ര്‍ 104, അ​​​രൂ​​​ര്‍ 729, അ​​മ്ബ​​ല​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ര്‍​​​മാ​​​രാ​​​ണ് ചേ​​​ര്‍​​​ത്ത​​​ല​​​യി​​​ലു​​​മു​​​ള്ള​​​ത്. കു​​​ണ്ട​​​റ​​​യി​​​ല്‍ 387 വോ​​​ട്ടു​​​ക​​​ള്‍ മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​താ​​​ണ്. പു​​​ന​​​ലൂ​​​ര്‍ 89, ച​​​ട​​​യ​​​മം​​​ഗ​​​ലം 80, കൊ​​​ല്ലം 218 എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ര്‍​​​മാ​​​രാ​​​ണ് കു​​​ണ്ട​​​റ​​​യി​​​ലു​​​മു​​​ള്ള​​​ത്.

error: Content is protected !!