സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് പിഴവ്: കാനം രാജേന്ദ്രന്‍

സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ പിഴവാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും, മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളെങ്കിലും വേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചടയമം​ഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ പോലും പട്ടികയിലെ സ്ത്രീസാന്നിധ്യം രണ്ടാണ്. വിധി വരും മുമ്പ് ശബരിമല വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നിലവില്‍ ശബരിമല വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫും ബിജെപിയും വിശ്വാസത്തിന്‍റെ പ്രശ്നമായി തെരഞ്ഞെടുപ്പ് വന്നപ്പോ അതുമായി എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലേക്ക് കേരളാ കോണ്‍​ഗ്രസ് എമ്മിനെ എടുത്തത് ജനങ്ങളോട് വിശദീകരിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്നും യുഡിഎഫില്‍ നിന്നപ്പോല്‍ അവരെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!