നേമത്ത് കോണ്‍ഗ്രസിനായി കരുത്തനായ സ്ഥാനാര്‍ഥി വരും: മുല്ലപ്പള്ളി രാമചന്ദ്രന്‍

നേമം ബി ജെ പിയുടെ ഗുജറാത്താണോയെന്ന് കാണാമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് നേമത്തെ കാണുന്നത്. കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തന്നെ ഇവിടെ രംഗത്തിറക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി എവിടെ മല്‍സരിച്ചാലും ജനം സ്വീകരിക്കും. കോണ്‍ഗ്രസ് പോലെയുള്ള ജനാധിപത്യ പാര്‍ട്ടിയില്‍ പ്രതിഷേധം സ്വാഭാവികമാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളേോടു പറഞ്ഞു

error: Content is protected !!