പാലക്കാട് ആറ് വയസുകാരനെ കഴുത്തറുത്ത് കൊന്നു: അമ്മ അറസ്റ്റില്‍

പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് തന്റെ മൂന്നാമത്തെ മകനായ ആദിലിനെ കൊലപ്പെടുത്തിയത്.

കുളിമുറിയില്‍വെച്ച്‌ കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ദാരുണ സംഭവം. കൊല നടത്തിയശേഷം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്ബര്‍ വാങ്ങി ഷാഹിദ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. അതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഭര്‍ത്താവു പോലും വിവരം അറിയുന്നത്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുകയായിരുന്നു എന്നുമാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്.

അതേസമയം, ഷാഹിദക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളോട് നന്നായി പെരുമാറുന്ന സ്വഭാവമായിരുന്നെന്നും ഇവര്‍ പറയുന്നു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ.

error: Content is protected !!