പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി.

ഇതിനായി അദ്ദേഹം ഇന്ന് രവിലെ ഡല്‍ഹിയിലേക്ക് തിരിച്ചു. പാണക്കാട് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് കുഞ്ഞാലികുട്ടി നേരത്തെ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്തെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം. വേങ്ങരയില്‍ നിന്ന് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എം എല്‍ എയായ കുഞ്ഞാലിക്കുട്ടി, പിന്നീട് ലോക്‌സഭാംഗമായത് 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനം രാജിവച്ച്‌ മലപ്പുറത്ത് നിന്ന് മത്സരിച്ചാണ്. അന്ന് അദ്ദേഹം വിജയിച്ചത് 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ്.

error: Content is protected !!