വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ താനുമായി ചര്‍ച്ച നടത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍ അദ്ദേഹം തള്ളി.

വെല്‍ഫെയല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു.

താന്‍ മതനിരപേക്ഷ പാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും ഇന്ന് വരെ മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്ബലം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

error: Content is protected !!