കഥാകൃത്ത് അശ്രഫ് ആഡൂരിനും കുടുബത്തിനുമെതിരെ ഫെയ്സ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ; അമേരിക്കൻ മലയാളി റഫീഖ് തറയിലിനെതിരെ കേസെടുത്തു

കഥാകൃത്ത് അശ്രഫ് ആഡൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ രീതിയിൽ പോസ്റ്റിട്ടതിന് അമേരിക്കൻ മലയാളി റഫീഖ് തറയിലിനെതിരെ പോലീസ് കേസെടുത്തു. അശ്രഫ് ആഡൂരിൻ്റെ ഭാര്യ നൽകിയ പരാതിയിലാണ് കണ്ണൂർ സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി പി സദാനന്ദൻ കേസെടുത്തു.

കുറും കഥകളുടെ രാജകുമാരൻ ആയിരുന്ന അശ്രഫ് ആഡൂർ, അസുഖബാധിതനായ തുടർന്ന് ഒന്നരവർഷം മുൻപാണ് അന്തരിച്ചത്. ശരീരം തളർന്ന് ശയ്യാവലംബിയായ അശ്രഫിനും, കുടുംബത്തിനും തണലായത് സൗഹൃദവലയം തന്നെയായിരുന്നു. ഈ സൗഹൃദ കൂട്ടായ്മയാണ് കഥാകാരന് “കഥവീട് ” എന്ന പേരിൽ വീട് നിർമിച്ചു നൽകിയതും, മരണംവരെ ചികിത്സ നൽകിയതും. ഒന്നാം ചരമവാർഷിക ദിനത്തിൽ ഈ സൗഹൃദ കൂട്ടായ്മ അശ്രഫിൻ്റെ പേരിൽ കഥാപുരസ്കാരം നൽകിയിരുന്നു.ഇതിനായി കഥകൾ ക്ഷണിക്കുകയും ചെയ്തു. പുരസ്കാരത്തിനായി കഥ അയച്ച റഫീഖ്‌ തറയിൽ എന്ന ആളാണ് തീർത്തും ബാലിശമായ ആരോപണങ്ങളുമായി ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

ഇതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ അശ്രഫിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു എന്നതരത്തിൽ മറ്റൊരു പോസ്റ്റുമായി റഫീഖ് തറയിൽ രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റിന് എതിരെയും എഴുത്തുകാരിൽ നിന്നും വായനക്കാരിൽ നിന്നും ശക്തമായ എതിർപ്പാണ് ഉയർന്നത്.ഇതോടെ റഫീഖ് തറയിൽ പ്രൊഫൈൽ തന്നെ ഡിലീറ്റ് ചെയ്തു.

തൻ്റെ ഭർത്താവിനും, സൗഹൃദ കൂട്ടായ്മയ്ക്കുമെതിരെ നടത്തിയ അപകീർത്തികരമായ പോസ്റ്റിനെതിരെ അശ്രഫ് ആഡൂരിൻ്റെ ഭാര്യ ഹാജിറ കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ പി.പി സദാനന്ദന് പരാതി നൽകി. പരാതിയിന്മേൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയെന്ന്സ്വയം പരിചയപ്പെടുത്തുന്ന റഫീഖ് തറയിൽ നേരത്തെ ഇത്തരത്തിലുള്ള ചെയ്തികൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പുരസ്കാരങ്ങൾക്കായി എൻടി കൊടുത്തശേഷം അത് ലഭിക്കാതെ വരുമ്പോൾ പല കമ്മിറ്റികൾക്കു മെതിരെ ഇയാൾ ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങളുമായി മുൻപും രംഗത്തെത്തിയിട്ടുണ്ട്.

രണ്ടാമത് അശ്രഫ്കഥാ പുരസ്കാരത്തിനായി എൻട്രികൾ ക്ഷണിച്ച സമയത്ത് തന്നെ റഫീഖ് തറയിൽ നടത്തിയ അപകീർത്തികരമായ പോസ്റ്ററിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകാൻ തന്നെയാണ് സൗഹൃദ കൂട്ടായ്മയുടെ തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു .

error: Content is protected !!