ലോണ്‍ ആപ്പ് ത​ട്ടി​പ്പ്: ഐ​ടി ക​മ്പ​നി ഉടമകള്‍ അടക്കം നാലുപേര്‍ പിടിയില്‍

ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ഐടി കമ്പനി ഉടമകള്‍ അറസ്റ്റില്‍. നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

ചെ​ന്നൈ​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു പ്ര​മു​ഖ മൊ​ബൈ​ല്‍ കമ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക് അ​ന​ധി​കൃ​ത​മാ​യി ആ​യി​രം സിം​കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യ​താ​യി ക​ണ്ടെ​ത്തി.

ക്വി​ക്ക് ക്യാ​ഷ്, മൈ ​കാ​ഷ്, ക്വി​ക് ലോ​ണ്‍ തു​ട​ങ്ങി​യ എ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത് ഇ​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​ട​പാ​ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നു മാ​ത്ര​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ ഇ​വ​ര്‍ കോ​ണ്‍ സെ​ന്‍റ​ര്‍ ന​ട​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. ഈ ​കോ​ള്‍ സെ​ന്‍റ​റി​ല്‍ 110 ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഓ​ണ്‍​ലൈ​ന്‍ ആ​പ്പ് വ​ഴി 5,000 രൂ​പ ക​ട​മെ​ടു​ത്ത് കു​ടു​ങ്ങി​യ ചെ​ന്നൈ സ്വ​ദേ​ശി ഗ​ണേ​ഷി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ചൈ​നീ​സ് സ്വ​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

error: Content is protected !!