കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന്‍ സിപിഎം

കെ.​വി. തോ​മ​സ് കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍.

ഇതുവരെ കെ.വി.തോമസുമായി ചര്‍ച്ച നടത്തിയിട്ടില്ല, കോണ്‍ഗ്രസ് വിട്ട് വന്നാല്‍ നേതൃത്വം അക്കാര്യം ആലോചിക്കുമെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു. കെ.വി.തോമസിനെ പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്നും സി.എന്‍.മോഹനന്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതു മുതല്‍ അതൃപ്തിയിലായിരുന്ന കെ.വി.തോസ് യു.ഡി.എഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. തന്റെ നിലപാട് ശനിയാഴ്ച നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചിട്ടുണ്ട്.

ചിലര്‍ തന്നെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്നും കെ.വി.തോമസ് പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാല്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!