തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ കനത്ത പോളിംഗ് 78.78% പേര്‍ വോട്ട് ചെയ്തു

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. 78.78 ആണ് ജില്ലയിലെ ആകെ പോളിംഗ് ശതമാനം. ആകെയുളള 1994409 വോട്ടര്‍മാരില്‍ 1571288 പേരും സമ്മതിദാനാവകാശം രേഖപ്പെടുത്തി. 926263 പുരുഷന്‍മാരില്‍ 722773 പേരും 1068138 സ്ത്രീകളില്‍ 848514 പേരും എട്ട് ഭിന്നലിംഗക്കാരില്‍ ഒരാളുമാണ് വോട്ട് ചെയ്തത്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 72.47 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.  ബ്ലോക്ക് പഞ്ചായത്തില്‍ പയ്യന്നൂരിലാണ് ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്-82.12 %. കണ്ണൂര്‍ ബ്ലോക്കിലാണ് ഏറ്റവും കുറവ്-75.1 ശതമാനം. നഗരസഭകളില്‍ ആന്തൂരിലാണ് കൂടിയ പോളിംഗ്- 89.38%.
രാവിലെ ഏഴുമണിയോടെ തന്നെ ജില്ലയിലെ പോളിംഗ് ആരംഭിച്ചു. മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരകാണാമായിരുന്നു. ആദ്യ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 8.39 ശതമാനമായിരുന്നു പോളിംഗ് നില. പിന്നീട് ക്രമാനുഗതമായി പോളിംഗ് ഉയര്‍ന്നു. 9 മണിക്ക് പോളിംഗ് നില 17.32 ശതമാനമായി. 10 മണി- 26.76, 11 മണി- 36.25, 12 മണി- 45.76, 1 മണി- 51.8, 2 മണി- 57.9, 3 മണി- 61.56, 4 മണി- 70.06, 5 മണി- 74.2, 6 മണി- 77.05, 7 മണി- 78.21, 9 മണി- 78.78 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം.
31 ബൂത്തുകളില്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ പോളിംഗ് അല്‍പനേരത്തേക്ക് തടസ്സപ്പെട്ടു. 24 ഇടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് പണിമുടക്കിയെങ്കിലും വളരെ പെട്ടെന്നു തന്നെ പ്രശ്‌നം പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.

നഗരസഭകളിലെ പോളിംഗ് ശതമാനം
തളിപ്പറമ്പ്- 75.6
കൂത്തുപറമ്പ്്-80.4
തലശ്ശേരി-74.35
പയ്യന്നൂര്‍-83.81
ഇരിട്ടി-85.36
പാനൂര്‍-73.27
ശ്രീകണ്ഠാപുരം-80.27
ആന്തൂര്‍-89.38

ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ശതമാനം
കല്യാശ്ശേരി-78
പേരാവൂര്‍-79.13
പയ്യന്നൂര്‍-82.12
തളിപ്പറമ്പ്-81.59
ഇരിക്കൂര്‍-80.07
കണ്ണൂര്‍-75.1
എടക്കാട്-78.83
തലശ്ശേരി-79.85
കൂത്തുപറമ്പ്്-79.14
പാനൂര്‍-78.43
ഇരിട്ടി-80.17

(വൈകിയും പോളിംഗ് തുടര്‍ന്ന ഏതാനും ബൂത്തുകളിലെ പോളിംഗ് ശതമാനം കൂടി വരാനുണ്ട്. ലഭ്യമായ വിവരങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്)

error: Content is protected !!