കണ്ണപുരത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

കണ്ണപുരം യോഗശാലയ്ക്ക് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. രാവിലെ 7.30ഓടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്  പോവുകയായിരുന്ന ചരക്കുലോറിയും മഹാരാഷ്ട്രയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരിച്ചു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പോലീസും കണ്ണൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

error: Content is protected !!