സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ തകര്‍ച്ച. ഇന്ന് 1200 രൂപ കുറഞ്ഞ് പവന്‍ വില 37,680 രൂപയിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബര്‍ ഒന്നിന് 37,680 രൂപയിലെത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയുണ്ടായിരുന്ന താണ് ഒറ്റയടിക്ക് കുറഞ്ഞത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതാണ് സ്വര്‍ണവിലയില്‍ ഇടിവിനു കാരണം. ഡോണള്‍ഡ് ട്രംപ് പരാജയപ്പെടുകയും ജോണ്‍ ബൈഡന്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ സമ്ബദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപോര്‍ട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയതെന്നാണു വിലയിരുത്തല്‍. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു.

error: Content is protected !!