കണ്ണൂരില്‍ കണ്ണിൽ മുളകുപൊടി വിതറി കവർച്ച

കണ്ണൂർ: കണ്ണിൽ മുളകുപൊടി വിതറി 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തലശേരിയിലാണ് സംഭവം. കണ്ണൂർ തോട്ടുമ്മൽ സ്വദേശിയായ റഹീസിൽ നിന്നാണ് പണം കവർന്നത്. ബാങ്കിൽ നിന്ന് പഴയ സ്വർണം എടുക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

പഴയ ബസ്സ് സ്റ്റാൻ്റിനടുത്ത എം.ജി.റോഡിൽ ഉച്ചയ്ക്ക് നൂറു തങ്ങൾ എന്ന് പേരുള്ളയാളും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരും ചേർന്ന് ഗൂഡാലോചന നടത്തി പണം തട്ടിപ്പറിച്ചു എന്നാണ് റഹീസിൻ്റെ പരാതി.

error: Content is protected !!