ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാനായി സ്വന്തം പിതാവിനെ കഴുത്തറുത്ത് കൊന്നു; 35 കാരൻ അറസ്റ്റിൽ

ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ വേണ്ടി പിതാവിനെ കൊലപ്പെടുത്തി  35 കാരൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ രാംഗഡ്​ ജില്ലയിലെ ബർക്കകനയിലാണ്​ നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്.
55 കാരനായ കൃഷ്​ണ റാം ബാർക്കകനയിലെ ​പൊതുമേഖല സ്​ഥാപനമായ സെൻട്രൽ കോൾ ഫീൽഡ്​സ്​ ലിമിറ്റഡിലാണ്​ ജോലി ചെയ്യുകയായിരുന്നു​. കൃഷ്​ണയെ വ്യാഴാഴ്​ച കഴുത്തറു​ത്ത്​ കൊലപ്പെടുത്തിയ നിലയിൽ ക​ണ്ടെത്തുകയായിരുന്നു ഉണ്ടായത്. അന്വേഷണത്തിൽ കൃഷ്​ണയുടെ മകൻ 35കാരനായ റാം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ കണ്ടെത്തുകയുണ്ടായി.
കൃഷ്​ണയുടെ ജോലി ലഭിക്കാൻ വേണ്ടിയാണ്​ മകൻ കൊലപാതകം നടത്തിയതെന്നും​ പൊലീസ്​ ഉദ്യോഗസ്​ഥനായ പ്രകാശ്​ ചന്ദ്ര മഹ്​തോ പറഞ്ഞു. കൊലപാതകത്തിന്​ ഉപയോഗിച്ച കത്തിയും റാമിന്റെ മൊബൈൽ ഫോണും പൊലീസ്​ കണ്ടെടുക്കുകയുണ്ടായി.
പൊലീസ്​ ചോദ്യം ചെയ്യലിൽ സി.സി.എല്ലിലെ പിതാവിന്റെ ജോലി മൂത്തമകനായ തനിക്ക്​ ലഭിക്കാൻ വേണ്ടിയാണ്​ കൊലപാതകം ചെയ്​തതെന്ന്​ റാം സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. സി.സി.എല്ലിൽ ജോലിയിലിരിക്കേ തൊഴിലാളി മരിച്ചാൽ അവരെ ആശ്രയിച്ച്​ കഴിയുന്ന വ്യക്തിക്ക്​ മരിച്ച വ്യക്തിയുടെ ജോലി ലഭിക്കുമെന്നാണ്​ വ്യവസ്​ഥയെന്ന്​ പൊലീസ്​ പറഞ്ഞു.
error: Content is protected !!