കോഴി കർഷകർക്ക് കൈത്താങ്ങായി ബിസ്ബേ യുടെ ഫാമിംഗ് കൂട്ടായ്മ

കണ്ണൂർ : അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചി കോഴി വരവ് മൂലം പ്രതിസന്ധിയിലായ കേരളത്തിലെ കോഴി കർഷകർക്ക് വേണ്ടി സംരംഭകത്വ കൂട്ടായ്മയായ ബിസ് ബേ ഇൻറർ നാഷണൽ ഫൗണ്ടേഷൻ നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നു.

കേരളത്തിലെ അഭ്യന്തര കോഴി ഉൽപാദനം, മലയാളിയുടെ ഉപഭോഗംത്തിൻറെ 10% പോലും ഇല്ല എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. അതിനർത്ഥം കോഴിയിറച്ചിയുടെ മഹാഭൂരിപക്ഷവും അയൽസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത് .ഈ രംഗത്തുള്ള വിദഗ്ധരെയും താല്പര്യമുള്ള കർഷകരെയും നിക്ഷേപകരെയും സംഘടിപ്പിച്ചുകൊണ്ട് ബിസ്ബേ ഫാമിംഗ് കൂട്ടായ്മ നിലവിൽ വന്നു . പ്രാഥമിക പഠനത്തിനായി ബിസ്ബേ നിയമിച്ച അഞ്ചംഗ സമിതി കേന്ദ്ര എക്സിക്യൂട്ടീവിന് റിപ്പോർട്ട് കൈമാറി

കേരളത്തിലെ കോഴി കർഷകർക്ക് ആവശ്യമായ പരിശീലനവും പ്രചോദനം നൽകിയാൽ, ഈ രംഗത്ത് തദ്ദേശീയമായ സാധ്യതയുണ്ട്.ശാസ്ത്രീയമായ ട്രെയിനിങ് പദ്ധതികൾ ,ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ , നേരിട്ട് ഉപഭോക്താക്കളിലേക്ക് കോഴി ഉൽപ്പന്നങ്ങൾ എത്തിക്കൽ തുടങ്ങിയ
മാർഗ്ഗങ്ങളിലൂടെ സാധാരണക്കാരായ കോഴി കർഷകർക്ക് നിലനിൽക്കാൻ ആകുമെന്ന് ബിസ്ബേ വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.

സർക്കാർ ഏജൻസികൾ, വിവിധ സൊസൈറ്റികൾ, വികസന ബോർഡുകൾ, ഈ രംഗത്തുള്ള സന്നദ്ധ കൂട്ടായ്മകൾ, എന്നിവ കളോട് സഹകരിച്ചുകൊണ്ട് , തദ്ദേശീയമായ കോഴി ഉത്പാദനം വർദ്ധിപ്പിക്കുകയാണ്ബിസ് ബേ യുടെ ഫാമിംഗ് പദ്ധതി ലക്ഷ്യമാക്കുന്നത്

ഈ രംഗത്തുള്ള വിദഗ്ധരെയും താല്പര്യമുള്ള കർഷകരെയും നിക്ഷേപകരെയും സംഘടിപ്പിച്ചുകൊണ്ട് വിവിധ ഘട്ടങ്ങളിൽ നടത്തിയ ചർച്ചകളിൽ 200 പേർ പങ്കെടുത്തു
തുടർനടപടികൾക്കായി,നൗഷാദ് വലിയപറമ്പ്, ഡോ സുൽഫിക്കർ അലി,
മുനീർ കൊയിലാണ്ടി, അഭിലാഷ് കണ്ണൂർ , സൈഫുദ്ദീൻ കോഴിക്കോട് എന്നിവരടങ്ങിയ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി

ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ അക്ബർ ദാലിന്റകത്ത്,ബഷീർചാലിൽ, നിഷാ നീലേശ്ലരം .ശഹീൻഹൈദർ, സക്കീർ കണ്ണൂർ, ആഷിക് , സിറാജ്,.
ലബീബ്,ഹാഷിം തങ്ങൾ , ,നൗഷാദ് വലിയപറമ്പ്, ഡോ സുൽഫിക്കർ അലി,
മുനീർ കൊയിലാണ്ടി, അഭിലാഷ് കണ്ണൂർ , സൈഫുദ്ദീൻ കോഴിക്കോട് എന്നിവർ സംസാരിച്ചു്

error: Content is protected !!