പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിർക്കും: യെച്ചൂരി

ഡൽഹി കലാപ കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ പ്രതി ചേ൪ക്കാൻ ഡൽഹി പൊലീസ് ശ്രമം. കലാപക്കേസിൽ പൊലീസ് സമ൪പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ പ്രതി ഗുൽഫിഷയുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരി അടക്കമുള്ളവരുടെ പേരുള്ളത്. ഇവ൪ക്ക് പുറമെ ജയതി ഘോഷ്, പ്രൊഫ. അപൂ൪വാനന്ദ്, യോഗേന്ദ്ര യാദവ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് യെച്ചൂരി പ്രതികരിച്ചു.

ജാഫറാബാദിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരും പൊലീസ് വലിച്ചിഴച്ചത്. കലാപാസൂത്രണവുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ അറസ്റ്റിലായ ഗുൽഫിഷയുടെ കുറ്റസമ്മത മൊഴിയിലാണ് യെച്ചൂരിയുടെ പേരുള്ളത്. യെച്ചൂരിയടക്കമുള്ളവ൪ ജാഫറാബാദിലെ പൗരത്വ പ്രക്ഷോഭകരെ പ്രകോപിപ്പിച്ചുവെന്നാണ് മൊഴി.

യെച്ചൂരിക്ക് പുറമെ പ്രശസ്ത എകണോമിസ്റ്റ് ജയതി ഘോഷ്, ഡൽഹി സ൪വകലാശാല പ്രൊഫസർ അപൂർവ്വാനന്ദ്, സാമൂഹ്യ പ്രവ൪ത്തകൻ യോഗേന്ദ്ര യാദവ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ്, ആപ് എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. എന്നാൽ കലാപവുമായി ബന്ധവുമായി പൊലീസ് അന്വേഷണം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നത് അടക്കമുള്ള പരാമ൪ശങ്ങൾ നേരത്തെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

error: Content is protected !!