സുശാന്ത് സിംഗിന്‍റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി.  മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും സി ബി ഐക്ക് കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.

ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സു​ശാ​ന്തി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ബി​ഹാ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് മും​ബൈ​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​മു​കി റി​യ ച​ക്ര​വ​ര്‍​ത്തി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​ധി.

സു​ശാ​ന്തി​നെ ന​ടി​യും കു​ടും​ബ​വും വ​ഞ്ചി​ച്ച​താ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സുശാന്തിന്‍റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയതായും പരാതിയില്‍ ആരോപിക്കുന്നു.

error: Content is protected !!