മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറില്‍ എത്തി

മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പോകും.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരോടൊപ്പം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ജനപ്രതിനികളും ഡി.ജി.പി ലോക്നാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐ.ജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കലക്ടര്‍ എച്ച്‌ ദിനേശന്‍, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.

പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്​ ഇ​ര​യാ​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ധാ​ര​ണയായിട്ടുണ്ട്. പെ​ട്ടി​മു​ടി​യി​ല്‍ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക്​​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ ചെ​ല​വി​നു​ള്ള തു​ക​യും അനുവദിച്ചിട്ടുണ്ട്. പെ​ട്ടി​മു​ടി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും തെ​ര​ച്ചി​ലും പൂ​ര്‍​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്. നാ​ശ​ന​ഷ്​​ട​ത്തി​ന്‍റെ വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്​ കൂ​ടി വാ​ങ്ങി വി​ശ​ദ ച​ര്‍​ച്ച​ക്കു​ശേ​ഷ​മാ​കും തീ​രു​മാ​നം. ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ്​ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും. ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക്​ വീ​ട്, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം പ​രി​ഗ​ണി​ക്കും.

error: Content is protected !!