സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

തിരുവനന്തപുരം: മൂന്ന് ദിവസങ്ങളിലെ തുടര്‍ച്ചയായ കുറവിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. വ്യാഴാഴ്ച പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി.

ഗ്രാമിന് 4935 രൂപയാണ് വില. ഇന്നലെ സ്വര്‍ണവില 1600 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വര്‍ണവില പവന് 42,000 രൂപയിലെത്തിയിരുന്നു. പിന്നീടാണ് കുത്തനെ കുറവ് രേഖപ്പെടുത്തിയത്.

error: Content is protected !!