ഓണം പ്രമാണിച്ച്‌ സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ തീരുമാനം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സെപ്‌തംബര്‍ 2 വരെയാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്.

ഓണാഘോഷം പരിഗണിച്ചാണ്​ നടപടി. ഇക്കാലയളവില്‍ ബസുകള്‍ക്ക്​ കേരളത്തില്‍ എവിടേയും സര്‍വീസ്​ നടത്താം. നേരത്തെ അയല്‍ ജില്ലകളിലേക്ക്​ മാത്രമാണ്​ സര്‍വീസ്​ അനുവദിച്ചിരുന്നത്​. രാവിലെ ആറ്​ മുതല്‍ രാത്രി 10 വരെ ഇത്തരത്തില്‍ സര്‍വീസ്​ നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കോവിഡ്​ പ്രതിസന്ധി പരിഗണിച്ച്‌​ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക്​ നികുതിയിളവ്​ അനുവദിച്ചു. ജൂലൈ മുതല്‍ സെപ്​തംബര്‍ വരെയുള്ള നികുതിയാണ്​ ഒഴിവാക്കി നല്‍കുന്നതെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സ്​കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്​. സ്വകാര്യ ബസുകള്‍ ഇനിയും നിസ്സഹകരണം തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

bus

error: Content is protected !!