കണ്ണൂരിൽ മണ്ണിടിച്ചലിൽപെട്ട് യുവാവ് മരിച്ചു

കണ്ണൂർ : മണ്ണിടിച്ചലിൽപെട്ട് യുവാവ് മരിച്ചു.ഇരിക്കൂർ പെരുവളത്തുപറമ്പിലാണ് മണ്ണിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയായ യുവാവ് മരിച്ചത്.ചെറുവെണ്ണിയിലെ മഹ്മൂദിൻറെ മകൻ എ.പി.ഷുഹൈബ്(21 )ആണ് മരിച്ചത്.മണ്ണിനടിയിൽപെട്ട ഷുഹൈബിനെ ഉടൻതന്നെ ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

error: Content is protected !!