യുഎന്‍എ ഫണ്ട് തിരിമറി: ജാസ്മിൻ ഷായുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

യു.എന്‍.എ ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചു.

പ്രിതകളുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശക്തമായി എതിര്‍ത്തു. മറ്റ് മൂന്ന് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സംഘടനയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് പരാതിക്കാരന്‍.

jas

error: Content is protected !!