രാജ്യത്ത് 24 മണിക്കൂറിനിടെ 34,884 കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 34,884 കോവിഡ് പോസിറ്റീവ് കേസുകള്‍. 10.38 ലക്ഷത്തിലധികം കേസുകളാണ് ഇതുവരെ സ്ഥീരികരിച്ചത്. ഒരു ദിവസത്തിനിടെ 671 പേര്‍ മരിച്ചു. ഇതോടെ ഇതുവരെയുള്ള കോവിഡ് മരണം 26,273 ആയി. 62.93 ആണ് രോഗമുക്തി നിരക്ക്. യുഎസ്സും ബ്രസീലും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.

മഹാരാഷ്ട്രയില്‍ 8308 പുതിയ കേസുകളാണ് വന്നിരിക്കുന്നത്. മുംബൈയില്‍ മാത്രം 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 1214 കേസുകള്‍. മുംബൈയുടെ ഉപഗ്രഹ നഗരങ്ങളായി അറിയപ്പെടുന്ന താനെയിലും ഡോംബിവിളി – കല്യാണിലും കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. താനെ ഡിവിഷനില്‍ മാത്രം 3884 പുതിയ കേസുകള്‍ വന്നു. മഹാരാഷ്ട്രയില്‍ 2,92,589 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 11452 പേര്‍ മരിച്ചു. 1,60,357 പേര്‍ക്ക് രോഗം ഭേദമായി. 1,20,780 പേര്‍ക്ക് രോഗം ഭേദമായി.

പശ്ചിമ ബംഗാളില്‍ 1894 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയില്‍ മാത്രം 564 പുതിയ കേസുകള്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. 1049 പേരാണ് ബംഗാളില്‍ ഇതുവരെ മരിച്ചത്. തമിഴ് നാട്ടില്‍ 1,60,907 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2315 പേര്‍ മരിച്ചു. 110807 പേര്‍ക്ക് രോഗം ഭേദമായി. 47,785 പേര്‍ ചികിത്സയില്‍ തുടരുന്നു. ഡല്‍ഹിയില്‍ 1,20,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3571 പേര്‍ മരിച്ചു. 99301 പേര്‍ക്ക് രോഗം ഭേദമായി. 17235 പേര്‍ ചികിത്സയില്‍ തുടരുന്നു. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മരണം 1000 കടന്നു. യുപിയില്‍ 1084 പേരും കര്‍ണാടകയില്‍ 1147 പേരുമാണ് മരിച്ചത്.

error: Content is protected !!