വാ​ല്‍​വു​ള്ള എ​ന്‍95 മാ​സ്കു​ക​ള്‍ കൊ​വിഡിനെ ത​ട​യി​ല്ലെ​ന്ന്‍ കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: വാ​ല്‍​വു​ള്ള എ​ന്‍95 മാ​സ്കു​ക​ള്‍ കോ​വിഡിനെ തടയാന്‍ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും തു​ണി​കൊ​ണ്ടു​ള്ള മാ​സ്‌​ക് ധ​രി​ച്ചാ​ല്‍ മ​തി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചു.

ഇ​ക്കാ​ര്യ​മ​റി​ച്ച്‌ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ക​ത്ത് ന​ല്‍​കി. നേ​ര​ത്തെ എ​ന്‍95 മാ​സ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ത്ര​മാ​ണെ​ന്ന് കേ​ന്ദ്രം മാ​ര്‍​ഗ നി​ര്‍​ദേ​ശം ഇ​റ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ എ​ന്‍95 മാ​സ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യതിനെ തുടര്‍ന്നാണ് കേ​ന്ദ്രം നി​ര്‍​ദ്ദേ​ശം വീണ്ടും ഓ​ര്‍​മി​പ്പി​ച്ച​ത്.

 

error: Content is protected !!