ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,188 ആ​ണ്. 82,51,213 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.ലോകത്ത് 43,00,454 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ലോ​ക​ത്താ​ക​മാ​നം 24 മ​ണി​ക്കൂ​റി​നി​ടെ 1,42,546 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 22,08,389, ബ്ര​സീ​ല്‍- 9,28,834, റ​ഷ്യ- 5,45,458, ഇ​ന്ത്യ- 3,54,161, ബ്രി​ട്ട​ന്‍- 298,136, സ്പെ​യി​ന്‍- 2,91,408, ഇ​റ്റ​ലി- 2,37,500, പെ​റു- 2,37,156, ഇ​റാ​ന്‍- 1,92,439, ജ​ര്‍​മ​നി- 1,88,382.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,19,132 , ബ്ര​സീ​ല്‍- 45,456, റ​ഷ്യ- 7,284, ഇ​ന്ത്യ- 11,921, ബ്രി​ട്ട​ന്‍- 41,969, സ്പെ​യി​ന്‍- 27,136, ഇ​റ്റ​ലി- 34,405, പെ​റു- 7,056, ഇ​റാ​ന്‍- 9,065, ജ​ര്‍​മ​നി- 8,910.

error: Content is protected !!