ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 7,588,705 പേ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. മ​ര​ണ​സം​ഖ്യ നാ​ല​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 423,673 പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി. 3,839,321 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തെത്തി. 8102 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്.അതിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ, മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആക്ടീവ് കേസുകള്‍ 1,37,448 ആണ്. 1,41,029 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 49.21 ശതമാനവും മരണനിരക്ക് 2.8 ശതമാനവുമാണ്.

അ​മേ​രി​ക്ക​ ത​ന്നെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും മു​ന്നി​ല്‍. ​അമേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 1.16 ല​ക്ഷ​ത്തി​ലേ​ക്ക്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​ത്. വ്യാ​ഴാ​ഴ്ച 862 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ്മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,15,992 ആ​യി.

വ്യാ​ഴാ​ഴ്ച 21,609 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,88,010 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 8,13,497 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 11,58,521 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

error: Content is protected !!