ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ അന്തരിച്ചു

കോഴിക്കോട് : ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്.

ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയിൽ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഏറെ കാലമായി ക്യാൻസർ രോഗ ബാധിതനായിരുന്നു. 2020 മാർച്ച് 13ന് ചികിത്സാ ആവശ്യത്തിനായി ഹൈക്കോടതി മൂന്ന് മാസം ശിക്ഷ മരവിപ്പിച്ച് നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്.

error: Content is protected !!