തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി ട്രെയിനിന്‍റെ സര്‍വ്വീസ് ചുരുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനിരിക്കെ, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയുടെ നാല് സ്റ്റോപ്പുകള്‍ വെട്ടിച്ചുരുക്കി.

നിലവില്‍ കണ്ണൂര്‍ ജനശതാബ്ദി കോഴിക്കോട് സ്റ്റോപ്പില്‍ സര്‍വീസ് അവസാനിപ്പിക്കും. തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം എന്നീ സ്റ്റോപ്പുകളാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഉയര്‍ന്ന പോസിറ്റീവ് കേസുകളും എല്ലാ സ്റ്റേഷനുകളിലും സ്ക്രീനിങ് സംവിധാനം വ്യാപിപ്പിക്കാനുമുള്ള അസൗകര്യം മൂലമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന.

ഇതിനു പുറമെ ഇന്ന് മുതല്‍ സംസ്ഥാനത്തിനകത്ത് ആറ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്. പാന്‍ട്രികള്‍ പ്രവര്‍ത്തിക്കില്ല, യാത്രക്കാര്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനില്‍ എത്തിച്ചേരണം, ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്ര അനുവദിക്കില്ല. അതേസമയം എസി, സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കുന്നതിനാല്‍ സാമൂഹിക അകലം എങ്ങനെ പാലിക്കും എന്നത് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.

error: Content is protected !!