സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം: പഠനം ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികള്‍ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങുന്നത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം. പ്രവേശനോത്സവമില്ലാതെ അധ്യയന വര്‍ഷത്തിന് തുടക്കമാകും. വീടാണ് ക്ലാസ് മുറി. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ് ടു കാര്‍ക്കാണ്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് അത്തരത്തിലുള്ളവര്‍ക്കും പഠനം ഉറപ്പാക്കും. ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ലാത്ത രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള വീടുകളില്‍ പഠന സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുക.

അതേസമയം സ്വകര്യ സ്‌കൂളുകള്‍ പഠന സൗകര്യം ഒരുക്കുന്നത് സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിള്‍ ക്ലാസ്റൂം എന്നീ ആപ്ലിക്കേഷനുകള്‍ വഴിയാണ്. കുട്ടികള്‍ക്കായി ചില സ്‌കൂളുകളില്‍ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. പിന്നോക്ക, തീരദേശ, ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയായിരിക്കും ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നത്. ഇതോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സംവിധാനവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

 

error: Content is protected !!