മാളുകളും റസ്​റ്ററന്‍റുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യ​ത്ത്​ ലോക്​ഡൗണിനെ തുടര്‍ന്ന്​ അടച്ചിട്ട മാളുകളും ഹോട്ടലുകളും റസ്​റ്ററന്‍റുകളും ജൂണ്‍ എട്ടുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

50 ശതമാനത്തിലധികം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. മാളുകളില്‍ തിയേറ്ററുകളും കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കരുത്.

സന്ദര്‍ശകര്‍ ആരോ​ഗ്യ സ്ഥിതിയും യാത്രാ വിവരങ്ങളും സാക്ഷ്യപ്പെടുത്തണം. ല​ഗേജുകള്‍ മുറിയിലെത്തിക്കും മുന്‍പ് അണുവിമുക്തമാക്കണം. എസി 24-30 സെല്‍ഷ്യസിനിടയിലെ പ്രവര്‍പ്പിക്കാനാകു.

അണ്‍ലോക്ക് 1ന്റെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഇപ്പോള്‍ മാര്‍​ഗരേഖ പുറത്തിറക്കിയത്.

പ്രധാന നിര്‍ദേശങ്ങള്‍

* സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.

*50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്.

*കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്.

*പ്രവേശന കവാടത്തില്‍ താപ പരിശോധന നിര്‍ബ്ബന്ധം.

*ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌കുകള്‍ ധരിക്കണം.

*ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.

*ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.

*ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.

*പേപ്പര്‍ നാപ്കിന്‍ ആകണം ഉപയോഗിക്കേണ്ടത്.

*എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.

*ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

*ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച്‌ കഴുകണം.

*ആള്‍ക്കാര്‍ ഭക്ഷണം കഴിച്ച്‌ പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആള്‍ക്ക് അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.

*കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.

error: Content is protected !!