കൊവിഡ് ബാധിച്ച്‌ ചകിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ഭുവനേശ്വര്‍: കൊവിഡ് ബാധിച്ച്‌ ചകിത്സയിലായിരിക്കുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒഡീഷയിലെ കിംസ് കോവിഡ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 21നാണ് പ്രസവ സമയം നല്‍കിയിരുന്നതെങ്കിലും വ്യാഴാഴ്ച യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റൊരു സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ​ഗര്‍ഭിണി കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ഭുവനേശ്വറിനെ ഒരു താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പില്‍ (ടിഎംസി) ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പിന്നീട് മെയ് 30ന് കിംസ് കൊവിഡ് -19 ആശുപത്രിയിലേക്ക് മാറ്റി.

അമ്മയും കുഞ്ഞും തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി ആയിരുന്നു പ്രസവം.

error: Content is protected !!