തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

ന്യൂ​ഡ​ല്‍​ഹി: തു​ട​ര്‍​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 28 പൈസയും പെട്രോളിന് 7 രൂപ 9 പൈസയുമാണ് കൂടിയത്.

82 ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​ക്കു ശേ​​ഷം ജൂ​​ണ്‍ ഏ​​ഴു​ മു​​ത​​ലാ​​ണ്​ വി​​ല വ​​ര്‍​​ധി​​പ്പി​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.

error: Content is protected !!