തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോളിനും ഡീസലിനും വില കൂടി

രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്ബനികള്‍. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപയാണ്. ഡീസലിന് 3.81 രൂപയും.

ഒരു ലീറ്ററിന് കൊച്ചിയിലെ വില: പെട്രോള്‍ 75.32, ഡീസല്‍ 69.47. കൊവിഡ് പ്രതിസന്ധിയില്‍ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്ബനികള്‍ ഉയര്‍ത്താനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ തുടങ്ങിയത്, ലോക്ഡൗണ്‍ നഷ്ടം നികത്താനുളള കമ്ബനികളുടെ ശ്രമം, രൂപയുടെ മൂല്യം ഇടിയുന്നത് എന്നി കാരണങ്ങളിലാണ് പെട്രൊള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.

ലോക്ക് ഡൗണ്‍ അടക്കം 80 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ എണ്ണക്കമ്ബനികള്‍ യോഗം ചേര്‍ന്നു, നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. അതാകട്ടെ, തുടര്‍ച്ചയായി ഏഴുദിവസവും വര്‍ധിപ്പിക്കുകയും ചെയ്തു. അടുത്ത ഒരു മാസത്തേക്ക്​ കൂടി എണ്ണ ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉല്‍പാദനം കുറക്കുന്നത്​ തുടരുമെന്നാണ്​ ഒപെകും റഷ്യയും അറിയിച്ചത്​.

error: Content is protected !!