രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

3,04,019 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 49.47 ശതമാനമാണ്. ഇതുവരെ 1,47,195 പേര്‍ക്ക് രോഗം ഭേദമായി. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗമുക്തി നിരക്ക്, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

മഹാരാഷ്ട്രയില്‍ 1,01,041 കേസുകളാണ് സ്ഥിരീകരിച്ചത്. 40698 കേസുകള്‍ തമിഴ് നാട്ടിലും 34687 കേസുകള്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 396 പേര്‍ രാജ്യത്ത് കോവിഡ് മൂലം മരിച്ചു. ഇതുവരെ 8498 പേരാണ് മരിച്ചത്. 1,41,842 പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ 3717 പുതിയ കേസുകളും 127 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചത് 3590 പേര്‍. മുംബൈയില്‍ 1366 പുതിയ കേസുകളും 90 മരണവും. മുംബൈയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 55451 കേസുകള്‍. 2044 പേര്‍ മരിച്ചു. നഗരത്തില്‍ രോഗമുക്തി നിരക്ക് 47.3 ശതമാനമാണ്. തമിഴ് നാട്ടില്‍ 349 പേരും ഡല്‍ഹിയില്‍ 1085 പേരും മരിച്ചു.

കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ മരുന്ന് മഹാരാഷ്ട്ര ഇന്ന് മുതല്‍ നല്‍കിത്തുടങ്ങും. ഡല്‍ഹിയില്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ദുര്‍ബലമാണ്. ജൂലായ് അവസാനത്തോടെ കേസുകള്‍ അഞ്ചര ലക്ഷത്തിലധികമാകാമെന്ന് സര്‍ക്കാര്‍ പറയുന്നു. ലോക്ക് ഡൗണ്‍ നീട്ടില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ ഫീല്‍ഡ് ഹോസ്പിറ്റലുകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍.

error: Content is protected !!