ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി: ദേവസ്വം ബോര്‍ഡിന് കത്തയച്ചു

പത്തനംതിട്ട: കൊവിഡ് ശമനിമില്ലാതെ തുടരുന്നതിനാല്‍ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം നല്‍കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു. ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് തന്ത്രി കത്തയച്ചിരിക്കുന്നത്.

ഉത്സവ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും ഉത്സവ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരും. മാത്രമല്ല, കേരളത്തില്‍ ഇപ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ദര്‍ശനം അനുവദിച്ചാല്‍ ഇനിയും രോഗബാധിതര്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് തന്ത്രി കത്തില്‍ സൂചിപ്പിച്ചു.

error: Content is protected !!