കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 10390 പേര്‍

കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10390 പേര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 48 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 80 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരും വീടുകളില്‍ 10209 പേരുമാണ്  നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 9413 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8927 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8406 എണ്ണം നെഗറ്റീവാണ്. 486 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!