ഇന്ത്യൻ അധീനമേഖല ചേർത്തുള്ള വിവാദഭൂപടം നേ​പ്പാ​ള്‍ പാർലമെന്‍റ് പാസ്സാക്കി

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ പു​തി​യ ഭൂ​പ​ടം നേ​പ്പാ​ള്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു. ഉ​പ​രി​സ​ഭ​യും അ​ധോ​സ​ഭ​യും ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യ നി​ര്‍​ദേ​ശം പാ​ര്‍​ല​മെ​ന്‍റി​ല്‍ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യി​ട്ടാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​യ കാ​ലാ​പാ​നി, ലി​പു​ലേ​ഖ്, ലി​പി​യ​ദു​രെ പ്ര​ദേ​ശ​ങ്ങ​ള്‍ നേ​പ്പാ​ള്‍ പു​തി​യ ഭൂ​പ​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭൂ​പ​ടം പ​രി​ഷ്ക്ക​രി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ല്‍ നേ​പ്പാ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് അം​ഗീ​ക​രി​ക്കു​ക കൂ​ടി ചെ​യ്താ​ല്‍ ഭൂ​പ​ട പ​രി​ഷ്ക​ര​ണ​ത്തി​ന് നി​യ​മ​പ്രാ​ബ​ല്യം ല​ഭി​ക്കും.

57 പേ​രു​ടെ ഭൂ​രി​പ​ക്ഷ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് സ​ഭ അം​ഗീ​ക​രി​ച്ച​ത്. നേ​പ്പാ​ളി​ന്‍റെ രാ​ഷ്ട്രീ​യ​വും ഭ​ര​ണ​പ​ര​വു​മാ​യ ഒൗ​ദ്യോ​ഗി​ക ഭൂ​പ​ട​മാ​യി ഇ​ന്നു​മു​ത​ല്‍ പു​തി​യ ഭൂ​പ​ടം നി​ല​വി​ല്‍ വ​ന്ന​താ​യി നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

error: Content is protected !!