കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

ക​ണ്ണൂ​ര്‍: കണ്ണൂരില്‍ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിഞ്ഞിരുന്നയാള്‍ മ​രി​ച്ചു. ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി​ ഉ​സ​ന്‍​കു​ട്ടി (71) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​ത്രി​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

മും​ബൈ​യി​ല്‍ നി​ന്ന് ഒ​ന്‍​പ​തി​നാ​ണ് ഇ​യാ​ള്‍ ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ അ​സു​ഖ​ബാ​ധി​ത​നാ​യി അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വി​ടെ നി​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ത്തി​ന് ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഫ​ലം ​വ​ന്നി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ സ്ര​വം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഉ​സ​ന്‍ കു​ട്ടി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു.

 

error: Content is protected !!