സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു: പരിശോധനയും റിവേഴ്സ് ക്വാറന്റീനും ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്ന് ദിവസത്തിനിടെ 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ട് ദിവസത്തെ റാപ്പിഡ് ആ ന്‍റി ബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് രോഗബാധ ഉള്ളതായി കണ്ടെത്തി. എന്നാല്‍ പി.സി.ആര്‍ ടെസ്റ്റിന് ശേഷമേ രോഗവിവരം സ്ഥിരീകരിക്കൂ. ഈ സാഹചര്യത്തിൽ പരിശോധനയും റിവേഴ്സ് ക്വാറന്റീനും ശക്തമാക്കാനാണ് സർക്കാർ തീരുമാനം. ജൂണില്‍ മാത്രം 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്ദ്ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.

ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും നിര്‍ദേശം.

സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. വിവിധ ജില്ലകളില്‍ നടത്തിയ രക്തപരിശോധനയിലാണ് ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് പോസിറ്റീവായത്. ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കൃത്യത കുറവുള്ള ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവായാലും പിസിആര്‍ പരിശോധന നടത്തി മാത്രമേ സ്ഥിരീകരിക്കൂ. മുന്‍പ് രോഗം വന്നു പോയവരിലും ആന്റിബോഡി പരിശോധന പോസിറ്റീവാകാം. വൈറസ് സാന്നിധ്യം കണ്ടെത്തുന്ന പരിശോധന പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് ഈ മാസം മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുെട എണ്ണം 78 ആയി ഉയര്‍ന്നു.

error: Content is protected !!