ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ബാലനീതി നിയമ പ്രകാരം ഒരു കുട്ടിയെ അവസാന അഭയ കേന്ദ്രം എന്ന നിലയില്‍ മാത്രമേ സ്ഥാപന സംരക്ഷണത്തിന് അയക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നു. കൂടാതെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം ഒരു ബദല്‍ മാര്‍ഗമായി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും ഉത്തരവായിരുന്നു.

ഈ സാഹചര്യത്തിലാണ് ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്‌ 2019 മേയ് 25ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്. ജെ.ജെ. ആക്‌ട് പ്രകാരം കുട്ടികളുടെ ഉത്തമ താത്പര്യത്തിന് മുന്‍ഗണന നല്‍കുന്നതിനോടൊപ്പം തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളും മനസിലാക്കിക്കൊണ്ടാണ് സ്പഷ്ടീകരണം വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!