സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഒരഅള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നും സംസ്ഥാനത്ത് മരിച്ചവര്‍ 17ഉം ആയി.

ഞായറാഴ്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മരണം. മുംബൈയില്‍ നിന്നെത്തിയ വയോധിക നേരത്തെ തൃശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണി മരിച്ചത്.

error: Content is protected !!