ബസ് ചാര്‍ജ് വര്‍ധനവ് ഉടനില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

രാമചന്ദ്രന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത്. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം.

രാമചന്ദ്രന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞ ഗതാഗതമന്ത്രി ഇതിനോടകം ഏഴ് കോടി രൂപയുടെ നഷ്ടം കെഎസ്‌ആര്‍ടിസി നേരിട്ടതായും വ്യക്തമാക്കി.

error: Content is protected !!