സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

പാലക്കാട്; സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വ​ദേ​ശി​നി മീ​നാ​ക്ഷി ​അ​മ്മാ​ള്‍ (73) ​ആ​ണ് മ​രി​ച്ച​ത്. പ്ര​മേ​ഹം, ന്യു​മോ​ണി​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 12 ആയി.

ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ മ​രി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞ​ത്.

ചെ​ന്നൈ​യി​ലെ റെ​ഡ്‌​സോ​ണ്‍ മേ​ഖ​ല​യി​ല്‍ നി​ന്നും മേ​യ് 25-നാ​ണ് ഇ​വ​ര്‍ വാ​ള​യാ​ര്‍ വ​ഴി പാ​ല​ക്കാ​ട്ടേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ശ്രീകൃഷ്ണപുരത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

error: Content is protected !!