നാഷണല്‍ ഹെല്‍ത്ത് മിഷനിലക്ക് താല്‍ക്കാലിക നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ഓഫിസിലേക്ക് കോവിഡ് 19 ന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്‍/അപേക്ഷക കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ജില്ലയില്‍ എവിടെയും ജോലി ചെയ്യാനും സന്നദ്ധരായിരിക്കണം. നിയമനം ജൂണ്‍ 30 വരെയായിരിക്കും.
മെഡിക്കല്‍ ഓഫീസര്‍. യോഗ്യത: എം ബി ബി എസ് (ടി എം സി രജിസ്‌ട്രേഷന്‍). ദന്തല്‍ സര്‍ജന്‍ – ബി ഡി എസ് (ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍). ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷനോടുകൂടിയ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് – കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ എ എന്‍ എം.
അപേക്ഷകള്‍ www.nhmkannur.in എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

error: Content is protected !!