കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളില്‍ വന്‍ കുതിച്ചുചാട്ടം. 24 മണിക്കൂറിനുള്ളില്‍ 12881 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 334 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും ഉയര്ന്ന രോഗബാധിത നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,66,946 ആയി. 12,237 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്.

1,94325 പേര്‍ക്ക് രോഗം ഭേദമായി. 1,60384 പേരാണ് ഇപ്പോള്‍ കോവിഡ് ബധിച്ച്‌ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 116752 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 47102 കോവിഡ് ബാധിതരുള്ള ഡല്‍ഹിയില്‍ 1904 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1560 പേര്‍ സംസ്ഥാനത്ത് മരിച്ചു. തമിഴ്‌നാട്ടില്‍ ഇതുവരെ 50193 പേര്‍്ക്കാണ് കൊറോണ പിടിപെട്ടത്.

error: Content is protected !!