ഇ​​​ന്ധ​​​ന​​​വി​​​ല കു​​​തി​​​ക്കു​​​ന്നു ; തുടർച്ചയായ എട്ടാം ദിവസവും വർധന

രാജ്യത്ത് ഇ​​​ന്ധ​​​ന​​​വി​​​ല കു​​​തി​​​ക്കു​​​ന്നു.തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില കുതിച്ചുയരുകയാണ് . സം​​​സ്ഥാ​​​ന​​​ത്ത് എട്ട് ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​​ന് 4.51 രൂ​​​പ​​യും ഡീ​​​സ​​​ലിന് 4.37 രൂ​​​പ​​യും കൂ​​​ടി. ഇന്ന് പെ​​​ട്രോ​​​ളി​​​ന് 62 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 60 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാണു​​ണ്ടാ​​യ​​ത്.

കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 77.50 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 71.56 രൂ​​​പ​​​യു​​​മാ​​​യി.കോവിഡ് കാലത്തെ വിലവർധന പിടിച്ചുനിർത്താൻ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. കോവിഡ് ലോക്ക് ഡൗണിൽ തകർന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി തുടർച്ചയായ ഇ​​​ന്ധ​​​ന​​​വി​​​ല വർധന.

error: Content is protected !!