മലപ്പുറത്ത് അഗ്നിശമന സേന ഉദ്യോഗസ്ഥന് കൊവിഡ്: 50 ഓളം സേനാംഗങ്ങള്‍ നിരീക്ഷണത്തില്‍

മലപ്പുറം: അഗ്നിശമനസേനയിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് 50 ഓളം അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായി.

പെരിന്തല്‍മണ്ണ ഫയര്‍ ഓഫീസിലെ 37 ജീവനക്കാരും ജില്ലയിലെ മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണത്തിലേക്ക് മാറുന്നത്. ഇതില്‍ സേനയുടെ മലപ്പുറം ജില്ലാ മേധാവി അടക്കം ഉള്‍പ്പെടും.

എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്ക്കാലത്തേക്ക് അടച്ചു. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ വന്നവരെല്ലാം നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഇന്നലെ പതിനാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

error: Content is protected !!